---
title: "മാല മോഷണ കേസിലെ കാക്കൂർ സ്വദേശിയെ ബാംഗ്ലൂരിൽ നിന്ന് കേരള പോലീസ് പിടിക്കൂടി"
english_title: "Kerala Police arrests Kakkur native from Bangalore in necklace theft case"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/314814/Kerala Police arrests Kakkur native from Bangalore in necklace theft case"
published_at: "2025-09-14T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c6bdb804027_1001902478.jpg"
keywords: []
---

# മാല മോഷണ കേസിലെ കാക്കൂർ സ്വദേശിയെ ബാംഗ്ലൂരിൽ നിന്ന് കേരള പോലീസ് പിടിക്കൂടി

> **Lead Summary:** പിറവം.... എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതി അഖിൽ അഗസ്റ്റിൻ പിടിയിൽ

## Article Content

പിറവം.... എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതി അഖിൽ അഗസ്റ്റിൻ പിടിയിൽ

കൂത്താട്ടുകുളം കാക്കൂർ സ്വദേശിയാണ് പ്രതി. ഇപ്പോൾ വിവാഹം കഴിച്ച് കൊല്ലത്തിന് സമീപം കടപ്പാക്കടയിൽ സ്ഥിരതാമസമാക്കിയ 34 വയസ്സുള്ള അഖിൽ അഗസ്റ്റിനാണ് ബാംഗ്ലൂരിൽ വെച്ച് കേരളത്തിൽ നിന്നുള്ള റെയിവേ പോലീസിന്റെ പിടിയിലായത്.മോഷ്ടിച്ച രണ്ടു പവന്റെ മാല ഇയാൾ എറണാകുളത്തെ ഒരു ധനകാര്യ സ്ഥാപനത്തിൽ ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്ക് പണയവും ഒരു പവൻ്റെ മാല കൊല്ലത്ത് വില്പനയും നടത്തിയിരുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർ ഡിനിൽ ,സിവിൽ പോലീസ് ഓഫീസർ തോമസ് എന്നിവർ ചേർന്നാണ് ബാംഗ്ലൂരിൽ നിന്നും ഇന്ന് പുലർച്ചെ പ്രതിയെ കണ്ടെത്തിയത്. പ്രതിയെ തുടർ നടപടികൾക്കായി മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/314814/Kerala Police arrests Kakkur native from Bangalore in necklace theft case)